ചെന്നൈ സിറ്റിയെ വീണ്ടും സുദേവ തോൽപ്പിച്ചു

20210306 202358

ഐ ലീഗിലെ പുതുമുഖ ടീമായ സുദേവ മുൻ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ ഒരിക്കൽ കൂടെ തോൽപ്പിച്ചിരിക്കുകയാണ്. ഇന്ന് ലീഗിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സുദേവ വിജയിച്ചത്. നേരത്തെ ലീഗിന്റെ ആദ്യ ഘട്ടത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കും സുദേവ ചെന്നൈ സിറ്റിയെ തോൽപ്പിച്ചിരുന്നു.

ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ചെന്നൈ പരാജയപ്പെട്ടത്. ഇന്ന് ആറാം മിനുട്ടിൽ തന്നെ ചെന്നൈ സിറ്റി ലീഡ് നേടി. ജോക്സന്റെ വക ആയിരുന്നു ചെന്നൈയുടെ ഗോൾ. 34ആം മിനുട്ട നവോറത്തിന്റെ പാസ് സ്വീകരിച്ച വില്യംസ് ഒരു ഗ്രൗണ്ടർ ഷോട്ടിലൂടെ സുദേവയ്ക്ക് സമനില നൽകി. ആദ്യ പകുതി അവസാനിക്കും മുമ്പ് കിമയിലൂടെ സുദേവ ലീഡും നേടി. 11 മത്സരങ്ങളിൽ 12 പോയിന്റുമായി സുദേവ ഇപ്പോൾ റിലഗേഷൻ ഗ്രൂപ്പിൽ രണ്ടാമത് എത്തി.