സമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം, പരാജയപ്പെടുത്തിയത് ഏഷ്യന്‍ ഗെയിംസ് ജേതാവിനെ

ഡെന്മാര്‍ക്ക് ഓപ്പണില്‍ സമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം. ഏഷ്യന്‍ ഗെയിംസ് ജേതാവും ലോക 13ാം നമ്പര്‍ താരവുമായ ജോനാഥന്‍ ക്രിസ്റ്റിയോട് മൂന്ന് ഗെയിം പോരാട്ടത്തിലാണ് സമീര്‍ ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം രണ്ടാം ഗെയിമില്‍ തീര്‍ത്തും നിഷ്പ്രഭമായിപ്പോയെങ്കിലും മൂന്നാം ഗെയിമിലും അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ ജയം സ്വന്തമാക്കുവാന്‍ ഇന്ത്യന്‍ താരത്തിനാവുകയായിരുന്നു.

ഒരു മണിക്കൂറും പത്ത് മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് സമീര്‍ ഇന്തോനേഷ്യന്‍ താരത്തിനെതിരെ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിന്‍ ഡാന്‍-ശ്രീകാന്ത് കിഡംബി മത്സര ജയത്തിലെ വിജയികളെയാണ് സമീര്‍ നേരിടുക.

Previous articleഏഴു ഗോൾ ത്രില്ലർ!! നോർത്ത് ഈസ്റ്റിന്റെ അവിസ്മരണീയ തിരിച്ചുവരവ്!!!
Next articleവിജയ വഴിയിലേക്ക് തിരിച്ചെത്തി ഹരിയാന, പരാജയപ്പെടുത്തിയത് ‍ഡല്‍ഹിയെ