വിജയ വഴിയിലേക്ക് തിരിച്ചെത്തി ഹരിയാന, പരാജയപ്പെടുത്തിയത് ‍ഡല്‍ഹിയെ

വികാസ് ഖണ്ഡോലയുടെ മികവില്‍ നേരിയതെങ്കിലും നിര്‍ണ്ണായക വിജയം നേടി ഹരിയാന സ്റ്റീലേഴ്സ്. ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 34-31 എന്ന മൂന്ന് പോയിന്റിന്റെ വിജയമാണ് ടീം നേടിയത്. പകുതി സമയത്ത് 16-14നു രണ്ട് പോയിന്റിന്റെ ലീഡ് ഡല്‍ഹിയാണ് നേടിയതെങ്കിലും രണ്ടാം പകുതിയില്‍ ഹരിയാന മുന്നിലെത്തി. ഒരു ഘട്ടത്തില്‍ ലീഡ് 6 പോയിന്റായി ഉയര്‍ത്തുവാന്‍ ടീമിനായെങ്കിലും അവസാന നിമിഷം ഡല്‍ഹി പൊരുതി നോക്കി ലീഡ് കുറയ്ക്കുകയായിരുന്നു.

വികാസ് ഖണ്ഡോലയ്ക്ക്(9 പോയിന്റ്) പിന്തുണയായി മോനു ഗോയത്(7), പര്‍വീണ്‍(5), നവീന്‍(5) എന്നിവരുടെ പ്രകടനമാണ് ഹരിയാനയ്ക്ക് നിര്‍ണ്ണായകമായത്. ഡല്‍ഹിയ്കക്കായി ചന്ദ്രന്‍ രഞ്ജിത്ത്(8), പവന്‍ കഡിയന്‍(7) രവീന്ദര്‍ പഹാല്‍ (5) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍.

റെയിഡിംഗില്‍ (21-19) ഡല്‍ഹിയായിരുന്നു മുന്നിലെങ്കില്‍ പ്രതിരോധത്തില്‍(12-10) മികവ് ഹരിയാന സ്വന്തമാക്കി. രണ്ട് ഓള്‍ഔട്ട് പോയിന്റുകളും ഒരു അധിക പോയിന്റും നേടാനായത് വിജയം ഉറപ്പിക്കുവാനായി ഹരിയാനയ്ക്ക് തുണയായി.

Previous articleസമീര്‍ വര്‍മ്മയ്ക്ക് അട്ടിമറി ജയം, പരാജയപ്പെടുത്തിയത് ഏഷ്യന്‍ ഗെയിംസ് ജേതാവിനെ
Next articleപള്‍ട്ടനു തോല്‍വി, ജയം സ്വന്തമാക്കി ഗുജറാത്ത്