ലോക രണ്ടാം നമ്പര്‍ താരത്തെ തകര്‍ത്ത് സൈന

ഡെന്മാര്‍ക്ക് ഓപ്പണില്‍ അകാനെ യമാഗൂച്ചിയെ തകര്‍ത്ത് സൈന. ഇരു താരങ്ങളും കഴിഞ്ഞ് ഏഴ് തവണ ഏറ്റുമുട്ടിയതില്‍ ഇത് ആദ്യമായാണ് സൈന വിജയം സ്വന്തമാക്കുന്നത്. 36 മിനുട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റിലാണ് ജപ്പാന്‍ താരമായ ലോക രണ്ടാം റാങ്കുകാരിയെ സൈന തകര്‍ത്തത്.

സ്കോര്‍: 21-15, 21-17. ജയത്തോടെ സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിട്ടുണ്ട്.

Previous articleയൂറോപ്യൻ ക്ലബിന്റെ ഓഫർ നിരസിച്ച് ഉസൈൻ ബോൾട്ട്
Next articleലീഡ് നാനൂറിലേക്ക് അടുക്കുന്നു, പാക്കിസ്ഥാന്‍ സര്‍വ്വ ശക്തമായ നിലയില്‍