ലീഡ് നാനൂറിലേക്ക് അടുക്കുന്നു, പാക്കിസ്ഥാന്‍ സര്‍വ്വ ശക്തമായ നിലയില്‍

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ അതി ശക്തമായ നിലയില്‍ പാക്കിസ്ഥാന്‍. മൂന്നാം ദിവസം ലഞ്ചിനു പിരിയുമ്പോള്‍ ടീം 232/4 എന്ന നിലയിലാണ്. മത്സരത്തില്‍ 369 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. 144/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 88 റണ്‍സാണ് ഇന്നത്തെ ആദ്യ സെഷനില്‍ നേടിയത്.

അസ്ഹര്‍ അലിയുടെയും ഹാരിസ് സൊഹൈലിന്റെയും വിക്കറ്റുകളാണ് പാക്കിസ്ഥാനു ഇന്ന് നഷ്ടമായത്. 17 റണ്‍സ് നേടിയ ഹാരിസ് സൊഹൈലിനെ ലയണ്‍ പുറത്താക്കിയപ്പോള്‍ വിചിത്രമായ രീതിയിലുള്ള റണ്ണൗട്ട് രൂപത്തിലാണ് പാക്കിസ്ഥാനു അസ്ഹര്‍ അലിയെ(64) നഷ്ടമായത്.

42 റണ്‍സുമായി അസാദ് ഷഫീക്കും 34 റണ്‍സ് നേടി ബാബര്‍ അസമുമാണ് പാക്കിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്.

Previous articleലോക രണ്ടാം നമ്പര്‍ താരത്തെ തകര്‍ത്ത് സൈന
Next articleറൂണിയുടെ മാസ്മരിക ഫ്രീകിക്കിൽ ഡി സി യുണൈറ്റഡ് ജയം