സ്റ്റുവര്‍ട് ലോയ്ക്ക് വിലക്ക്

വിന്‍ഡീസ് കോച്ച് സ്റ്റുവര്‍ട് ലോയെ വിലക്കി ഐസിസി. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്നാണ് ലോയെ വിലക്കിയത്. മാച്ച് ഫീസിന്റെ നൂറ് ശതമാനം പിഴയും മൂന്ന് ഡിെമറിറ്റ് പോയിന്റുമാണ് ലോയ്ക്കെതിരെയുള്ള നടപടി. ടിവി അമ്പയര്‍ക്കും ഫോര്‍ത്ത് ഒഫീഷ്യലിനുമെതിരെയുള്ള പരാമര്‍ശങ്ങളാണ് ഐസസിയുടെ നടപടിയ്ക്ക് കാരണമായത്.

2017ല്‍ സമാനമായ രീതിയില്‍ ഒരു ഡീമെറിറ്റ് പോയിന്റും 25 ശതമാനം മാച്ച് ഫീസും ലോയ്ക്കെതിരെ ശിക്ഷയായി നടപ്പാക്കിയിരുന്നു. അന്ന് പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റില്‍ ഡൊമിനിക്കയില്‍ വെച്ചാണ് അന്നത്തെ സംഭവം അരങ്ങേറുന്നത്. ഇപ്പോള്‍ നാല് ഡീമെറിറ്റ് പോയിന്റ് ആയതിനാലാണ് സ്റ്റുവര്‍ട് ലോയ്ക്ക് വില‍ക്കേര്‍പ്പെടുത്തിയത്.

ഒക്ടോബര്‍ 21, 24 തീയ്യതികളിലാണ് ഇന്ത്യ വിന്‍ഡീസ് ഏകദിന മത്സരങ്ങള്‍.

Previous articleഅട്ടിമറി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി പിവി സിന്ധു
Next articleബ്രസീൽ – അർജന്റീന പോരിൽ മെസ്സി കളിക്കാത്തത് ഫുട്ബോളിന്റെ നഷ്ടം – നെയ്മർ