സുധീര്‍മന്‍ കപ്പ്: സിന്ധുവിന്റെ ജയം ഇന്ത്യ മുന്നില്‍

Sports Correspondent

സുധീര്‍മന്‍ കപ്പില്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ ലീഡ്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ-സാത്വിക് സായിരാജ് കൂട്ടുകെട്ട് ലോക 13ാം നമ്പര്‍ ജോഡികളെ 16-21, 21-17, 24-22 എന്ന ആവേശകരമായ മത്സരത്തില്‍ അട്ടിമറിച്ചുവെങ്കിലും പുരു സിംഗിള്‍സില്‍ ലോക 20ാം നമ്പര്‍ താരത്തോട് സമീര്‍ വര്‍മ്മ 13-21, 15-21 എന്ന സ്കോറിനു പരാജയപ്പെട്ടപ്പോള്‍ മത്സരത്തിലേക്ക് മലേഷ്യ തിരിച്ചുവരവ് നടത്തി.

എന്നാല്‍ ആവേശകരമായ മത്സരത്തില്‍ പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ അനായാസ ജയം കുറിച്ച് ഇന്ത്യയ്ക്ക് 2-1 എന്ന ലീഡ് നല്‍കുകായിരുന്നു. ഇനി അവശേഷിക്കുന്ന പുരുഷ ഡബിള്‍സ്, വനിത ഡബിള്‍സ് മത്സരങ്ങളില്‍ ഒരെണ്ണം ജയിച്ചാല്‍ ഇന്ത്യയ്ക്ക് മലേഷ്യയ്ക്കെതിരെ വിജയം കരസ്ഥമാക്കുവാനാകും. സിന്ധു 21-12, 21-8 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.