ആദ്യ ഗെയിം നേടി, പിന്നെ വീണു!!! സിന്ധുവിന് നിരാശ

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ പിവി സിന്ധു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ പരാജയം. ജപ്പാന്റെ അകാനെ യമാഗൂച്ചിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിൽ സിന്ധുവിന്റെ ആധിപത്യമാണ് കണ്ടത്. രണ്ടാം ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷം സിന്ധുവിന് കാലിടറിയപ്പോള്‍ മൂന്നാം ഗെയിമിലും സമാനമായ ഫലമായിരുന്നു സിന്ധുവിനെ കാത്തിരുന്നത്.

മനിലയിൽ നടക്കുന്ന ടൂര്‍ണ്ണമെന്റിൽ 21-13, 19-21, 16-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി.