പ്രണോയ്‍ക്ക് പിന്നാലെ കശ്യപിനെയും പുറത്താക്കി ലിന്‍ ഡാന്‍, ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു

ആദ്യ റൗണ്ടില്‍ എച്ച് എസ് പ്രണോയ്‍യെ പുറത്താക്കിയ ലിന്‍ ഡാന്‍ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ പാരുപ്പള്ളി കശ്യപിനെയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് പുറത്താക്കി. ഇന്ന് നടന്ന ആവേശ പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനു ശേഷമാണ് കശ്യപിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടുവെങ്കിലും രണ്ടാം ഗെയിം കശ്യപ് പോരാടി നേടിയെങ്കിലും മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരം പിന്നില്‍ പോയി.

66 മിനുട്ട് നീണ്ട മത്സരത്തില്‍ 17-21, 22-20, 14-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഇതോടെ ടൂര്‍ണ്ണമെന്റിലെ അവസാന ഇന്ത്യന്‍ താരവും പുറത്താകുകയായിരുന്നു.