ഫിയോറന്റീനക്ക് ഇനി പുതിയ ഉടമ, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി

ഇറ്റാലിയൻ- അമേരിക്കൻ റോക്കോ കമ്മിസോ ഇനി ഇറ്റാലിയൻ ക്ലബ്ബ് സീരി എ യുടെ ഉടമ. ഇറ്റലിയിലെ ഫ്ലോറൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്‌തമായ ക്ലബ്ബാണ് ഫിയോറന്റീന.

ഇറ്റലിയിൽ ജനിച്ച കമ്മിസോ 12 ആം വയസിലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. അമേരിക്കയിലെ കേബിൾ ദാതാവായ മീഡിയകോമിന്റെ ചെയർമാനാണ് കമ്മിസോ. 1926 ൽ സ്ഥാപിതമായ ക്ലബ്ബിന്റെ നിലവിലെ മാനേജർ വിൻസെന്റോ മോന്റെല്ലയാണ്. അവസാന സീസണിൽ 16 ആം സ്ഥാനത്താണ് ക്ലബ്ബ് ഫിനിഷ് ചെയ്തത്. എത്ര തുകക്കാണ് കരാർ എന്നത് ക്ലബ്ബ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.