സൗരഭ് വര്‍മ്മയ്ക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം, ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍, പ്രണോയ്‍യ്ക്ക് പരാജയം

ഹോങ്കോംഗ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. സഹതാരം സൗരഭ് വര്‍മ്മയ്ക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലേക്ക് കിഡംബി എത്തുന്നത്. മൂന്ന് ഗെയിം നീണ്ട പോരാട്ടം ആദ്യ ഗെയിം കിഡംബി ജയിച്ചപ്പോള്‍ സൗരഭ് രണ്ടാം ഗെയിം നേടി ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിം സ്വന്തമാക്കി കിഡംബി മത്സരത്തില്‍ പിടിമുറുക്കി. സ്കോര്‍: 21-11, 15-21, 21-19.

അതേ സമയം പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയോട് നേരിട്ടുള്ള സെറ്റുകളില്‍ പരാജയപ്പെട്ട് എച്ച് എസ് പ്രണോയ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. സ്കോര്‍: 12-21, 19-21.