വിജയ് മെര്‍ച്ചന്റ് ട്രോഫി, കേരളത്തിന് പുതുച്ചേരിയ്ക്കെതിരെ 171 റണ്‍സിന്റെ വിജയം

വിജയ് മെര്‍ച്ചന്റ് അണ്ടര്‍ 16 ടൂര്‍ണ്ണമെന്റില്‍ 171 റണ്‍സിന്റെ വലിയ വിജയം നേടി കേരളം. പുതുച്ചേരിയെയാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സില്‍ കേരളം 232 റണ്‍സിന് പുറത്തായപ്പോള്‍ കേരളത്തിന്റെ ബൗളര്‍മാര്‍ തിരിച്ച് പുതുച്ചേരിയെ 83 റണ്‍സിന് ഓള്‍ഔട്ട് ആക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ കേരളം 159/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 137 റണ്‍സിന് പുതുച്ചേരിയെ പുറത്താക്കി.

കേരള ബൗളര്‍മാരില്‍ ആദ്യ ഇന്നിംഗ്സില്‍ രഞ്ജിത്ത് അഞ്ച് വിക്കറ്റും വിനയ് ഷാജി വര്‍ഗ്ഗീസ് മൂന്ന് വിക്കറ്റും നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രഞ്ജിത്തും വിനയും മൂന്ന് വീതം വിക്കറ്റ് നേടി. ഒപ്പം മൂന്ന് വിക്കറ്റുമായി വിജയ് സുധാകര്‍ വിശ്വനാഥും തിളങ്ങി. ആദ്യ ഇന്നിംഗ്സില്‍ 108 റണ്‍സുമായി തിളങ്ങിയ നിരഞ്ജന്‍ ദേവ് ആണ് കേരള നിരയിലെ സൂപ്പര്‍ ബാറ്റ്സ്മാന്‍. രണ്ടാം ഇന്നിംഗ്സില്‍ നിരഞ്ജന്‍ പുറത്താകാതെ 45 റണ്‍സുമായി നിന്നു.

Previous articleസൗരഭ് വര്‍മ്മയ്ക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം, ശ്രീകാന്ത് കിഡംബി ക്വാര്‍ട്ടറില്‍, പ്രണോയ്‍യ്ക്ക് പരാജയം
Next articleരഞ്ജി ട്രോഫിയിലൂടെ ടെസ്റ്റ് ടീമിലേക്ക് വരവിനൊരുങ്ങി ശിഖർ ധവാൻ