കശ്യപിനു വിജയം, ലിന്‍ ഡാനിനോട് കീഴടങ്ങി പ്രണോയ്

- Advertisement -

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ പാരുപ്പള്ളി കശ്യപിനു വിജയം. തായ്‍ലാന്‍ഡിന്റെ സുപ്പാന്യുവിനെയാണ് നേരിട്ടുള്ള ഗെയിമില്‍ ഇന്ത്യന്‍ താരം കീഴടക്കിയത്. 21-16, 21-15 എന്ന സ്കോറിനു 44 മിനുട്ടിനുള്ളില്‍ ഇന്ത്യന്‍ താരം വിജയം കുറിച്ചു.

അതേ സമയം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി ഇന്ത്യയുടെ എച്ച് എസ് പ്രണോയ്. ഇന്ന് നടന്ന മത്സരത്തില്‍ ചൈനീസ് ഇതിഹാസം ലിന്‍ ഡാനിനോടാണ് നേരിട്ടുള്ള ഗെയിമുകളില്‍ പ്രണോയ് കീഴടങ്ങിയത്. 50 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ 18-21, 19-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ലിന്‍ ഡാനിനെയാണ് നാളെ കശ്യപ് നേരിടുന്നത്.

Advertisement