ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരമായി മാറി അമേരിക്കൻ അത്ലറ്റ് ആലിസൺ ഫെലിക്സ്. ലോക ചാമ്പ്യൻഷിപ്പിൽ 12 സ്വർണമെഡലുകൾ ആണ് ഇപ്പോൾ ഫെലിക്സിന് സ്വന്തമായിട്ടുള്ളത്. 11 സ്വര്‍ണമെഡലുകൾ ലോക ചാമ്പ്യൻഷിപ്പിൽ നേടിയ ബോൾട്ടിന്റെ റെക്കോർഡ് ആണ് ഇതോടെ അമേരിക്കൻ താരം മറികടന്നത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ നേടുന്ന പുരുഷ/വനിത താരമായി ഫെലിക്സ് മാറി.
ഇന്നലെ 4×400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഫെലിക്സ് ഇത് വരെ 5 ലോക ചാമ്പ്യൻഷിപ്പിൽ ആയി 12 സ്വർണം ആണ് നേടിയത്. ചരിത്രത്തിലെ ഏറ്റവും മഹത്തായ അത്ലറ്റ് ആയി കണക്കാക്കുന്ന ഫെലിക്സ് അമ്മയായ ശേഷം നേടുന്ന സ്വർണനേട്ടം എന്ന നിലയിലും ഈ നേട്ടം പ്രസക്തമാകുന്നുണ്ട്. മിക്സിഡ് റിലേയിൽ പുതിയ ലോക റെക്കോർഡ് പ്രകടനം ആയിരുന്നു ഫെലിക്സ് അടങ്ങിയ അമേരിക്കൻ ടീമിൽ നിന്നുണ്ടായത്.