വിമർശങ്ങൾ കാര്യമാക്കുന്നില്ല, മാഡ്രിഡിനായി പ്രകടനം മെച്ചപ്പെടുത്തും- ഹസാർഡ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിൽ നടത്തുന്ന പ്രകടനത്തിന് നേരെ വരുന്ന വിമർശങ്ങൾ കാര്യമാക്കുന്നില്ല എന്ന് ക്ലബ്ബിന്റെ ബെൽജിയൻ താരം ഈഡൻ ഹസാർഡ്. പക്ഷെ തന്റെ പ്രകടനം ഏറെ മെച്ചപ്പെടാൻ ഉണ്ട് എന്ന് താരം സമ്മതിച്ചു. വൈകാതെ താൻ ഫോം വീണ്ടെടുക്കും എന്ന ഉറപ്പും താരം നൽകി.

ചെൽസിയിൽ നിന്ന് 100 മില്യൺ യൂറോയുടെ കരാറിൽ എത്തിയ ഹസാർഡിന് പക്ഷെ തന്റെ ചെൽസിയിലെ ഫോമിന് ഏഴ് അഴലത്ത് എത്താൻ ഈ സീസണിൽ സാധിച്ചിരുന്നില്ല. ഇതോടെ ഹസാർഡിന്റെ തടിയേയും പ്രകടനത്തെയും ബന്ധപ്പെടുത്തി രൂക്ഷ വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉണ്ടായത്. റയൽ തന്നിൽ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ താൻ തന്റെ നൂറ് ശതമാനവും നൽകും. തുടക്കത്തിൽ പരിക്ക് തടഞ്ഞതും ഹസാർഡ് എടുത്ത് പറഞ്ഞു. പക്ഷെ ഇപ്പോൾ 100 ശതമാനവും താൻ ഫിറ്റ്നസ് വീണ്ടെടുത്തു എന്നും താൻ സ്കോറിങ് ആരംഭിക്കുന്നതോടെ എല്ലാം നോർമൽ ആകുമെന്നും താരം കൂട്ടി ചേർത്തു.