വനിത മാരത്തോണിൽ സ്വർണവും വെള്ളിയും കെനിയൻ താരങ്ങൾക്ക്

Wasim Akram

ഒളിമ്പിക്സ് വനിത മാരത്തോണിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി കെനിയൻ താരങ്ങൾ. മാരത്തോൺ, ഹാഫ് മാരത്തോൺ ലോക ചാമ്പ്യൻ ആയ പെരസ് ചിപ്ചിർചിർ ആണ് സ്വർണം നേടിയത്. ലോക റെക്കോർഡ് ഉടമയായ ബ്രിഗിഡ് കോസ്ഗെയെ മറികടന്നു ആണ് പെരസ് സ്വർണം നേടിയത്.

അമേരിക്കൻ താരം മോളി സീഡൽ ആനഹ് വെങ്കലം നേടിയത്. 2 മണിക്കൂർ 27 മിനിറ്റ് 20 സെക്കന്റിൽ ആണ് പെരസ് ഒന്നാം സ്ഥാനം ഓടിയെടുത്തത്. ഈ സമയത്തിന് വെറും 16 സെക്കന്റ് അകലെയാണ് ബ്രിഗിഡ് വെള്ളി മെഡലിലിൽ തൃപ്തിപ്പെട്ടത്. 2 മണിക്കൂർ 27 മിനിറ്റ് 46 സെക്കന്റിൽ ആണ് അമേരിക്കൻ താരം മൂന്നാമത് ആയത്.