ഒളിമ്പിക്സ് പുരുഷ ബീച്ച് വോളിബോളിൽ നോർവേക്ക് സ്വർണം

ഒളിമ്പിക് ബീച്ച് വോളിബോൾ പുരുഷ വിഭാഗത്തിൽ സ്വർണം നേടി നോർവേ. ആന്ദ്രസ് മോൾ, ക്രിസ്റ്റിയൻ സോറം എന്നിവർ അടങ്ങിയ ടീം ആണ് റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ ക്രാൻസിൽകോവ്, ഒലഗ് സഖ്യത്തെ വീഴ്ത്തി സ്വർണം സ്വന്തമാക്കിയത്.

21-17, 21-18 എന്ന നേരിട്ടുള്ള സ്കോറിന് ആണ് നോർവേ ടീം ജയം കണ്ടത്. അതേസമയം അഹ്മദ്, ഷെരീഫ് സഖ്യം ഖത്തറിനു വെങ്കലം സമ്മാനിച്ചു. ലാത്വിയ സഖ്യമായ മാർട്ടിൻസ്, എഡ്ഗാർസ് സഖ്യത്തെ 21-12,21-18 നു ആണ് ഖത്തർ സഖ്യം തോൽപ്പിച്ചത്.