അമേരിക്കക്ക് മറ്റൊരു തിരിച്ചടിയായി 110 മീറ്റർ ഹർഡിൽസ്. സ്വർണം നേടും എന്നു പ്രതീക്ഷിച്ച 60 മീറ്ററിലെ ലോക റെക്കോർഡിന് ഉടമയായ ഗ്രാന്റ് ഹോളോവെ വെള്ളി മെഡലിൽ ഒതുങ്ങിയെപ്പോൾ സ്വർണം സ്വന്തം പേരിൽ കുറിച്ചു ജമൈക്കൻ താരം ഹാനിസിൽ പാച്മറ്റ്. റിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ ആണ് താരം ടോക്കിയോയിൽ സ്വർണം ആക്കി മാറ്റിയത്. മികച്ച തുടക്കം ലഭിച്ച ഗ്രാന്റിന് എതിരെ പിന്നീട് കുതിച്ചു കയറിയാണ് ജമൈക്കൻ താരം സ്വർണം നേടിയത്.
13.04 സെക്കന്റിൽ ആണ് ഹാനിസിൽ ഓട്ടം പൂർത്തിയാക്കിയത്. അതേസമയം 13.09 സെക്കന്റ് എടുത്തു വെള്ളി മെഡൽ നേടിയ ഗ്രാന്റ് റേസ് പൂർത്തിയാക്കാൻ. 13.10 സെക്കന്റിൽ തൊട്ടു പിറകിൽ റേസ് അവസാനിപ്പിച്ച ജമൈക്കയുടെ തന്നെ റൊണാൾഡ് ലെവി വെങ്കലം നേടിയതോടെ 110 ഹർഡിൽസിൽ ജമൈക്കക്ക് വലിയ നേട്ടം ആയി. അതേസമയം സ്വർണം പ്രതീക്ഷിച്ച അമേരിക്കക്ക് മറ്റൊരു ഇനത്തിലും വെള്ളിയിൽ ഒതുങ്ങേണ്ടി വന്നു.