എന്ത് കൊണ്ട് കായിക രംഗം/ഒളിമ്പിക്സ് മഹത്തരമാകുന്നു എന്നതിന് മറ്റൊരു ഉദാഹരണം സൃഷ്ടിച്ചു കായിക താരങ്ങൾ എല്ലാവർക്കും മാതൃകയായി. പുരുഷന്മാരുടെ 800 മീറ്റർ സെമിഫൈനലിലിന് ഇടയിൽ ആണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. റേസിന്റെ അവസാന നിമിഷങ്ങളിൽ മുമ്പിലുള്ള രണ്ടു പേരെ മറികടന്നു മുന്നിൽ കയറാനുള്ള ശ്രമം നടത്തിയ ഈ വർഷം 800 മീറ്ററിൽ ഏറ്റവും മികച്ച സമയം കുറിച്ച ബോട്സ്വാനയുടെ നിഹേൽ അമോസ് അപ്രതീക്ഷിതമായി വീഴാൻ പോകുന്ന പോലെ തോന്നി.
അതേസമയം പിന്നിൽ മുന്നോട്ടു കുതിക്കാൻ നോക്കിയ അമേരിക്കൻ താരം ഇസിയ ജവറ്റ് ഇതോടെ അബദ്ധത്തിൽ മുന്നിലുള്ള അമോസിന്റെ കാലിൽ തന്റെ കാൽ തട്ടി. ഇതോടെ ഇരു താരങ്ങളും ട്രാക്കിൽ വീണു. തുടർന്നു മറ്റ് താരങ്ങൾ അതിവേഗം അവരെ കടന്നതോടെ അൽപ്പ നേരം ഇരു താരങ്ങളും നിരാശയോടെ ട്രാക്കിൽ ഇരുന്നു. എന്നാൽ തുടർന്ന് പരസ്പരം ബഹുമാനത്തോടെ കൈ കൊടുത്ത താരങ്ങൾ ഒരുമിച്ച് റേസ് പൂർത്തിയാക്കാൻ ആയി എണീറ്റ് നിന്നു ഓടാൻ തുടങ്ങി. അവസാന സ്ഥാനക്കാർ ആയി ഒരുമിച്ച് സെമിഫൈനൽ അവസാനിപ്പിച്ച ഇരു താരങ്ങളെയും കാണികളുടെ അഭാവത്തിലും ഗാലറിയിൽ ഉണ്ടായിരുന്ന കായിക താരങ്ങളും പരിശീലകരും മാധ്യമ പ്രവർത്തകരും വളണ്ടിയർമാരും നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. കായിക ലോകത്തെ പരസ്പര ബഹുമാനത്തിന്റെ എന്നെന്നും ഓർക്കാവുന്ന മാതൃകകൾ ആയി തങ്ങളുടെ ഒളിമ്പിക് സ്വപ്നം പൊലിഞ്ഞു എങ്കിലും ഇരു താരങ്ങളും ഇതോടെ.