ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീ സീസൺ ഫുട്ബോളിന്റെ ഭാഗമായി നടന്ന മൈൻഡ് സീരീസ് ടൂർണമെന്റിൽ ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. ചെൽസിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടി കായ് ഹാവേർട്സ് ആണ് ആദ്യ ഗോൾ നേടിയത്.

തുടർന്ന് ജാക്കയിലൂടെ ആഴ്‌സണൽ ഒരു ഗോൾ മടക്കി മത്സരം സമനിലയിലാക്കി. എന്നാൽ രണ്ടാം പകുതിയിൽ ആഴ്‌സണൽ താരം ബെല്ലെറിന്റെ പിഴവിൽ നിന്ന് ടാമി എബ്രഹാം രണ്ടാമത്തെ ഗോൾ നേടി ചെൽസിക്ക് ജയം നേടികൊടുക്കുകയായിരുന്നു. തുടർന്ന് ആഴ്‌സണലിന്റെ ശ്രമം ബാറിൽ തട്ടി ഗോൾ വര കടന്നെങ്കിലും റഫറി ഗോൾ വിളിക്കാത്തത് ആഴ്‌സണലിന് തിരിച്ചടിയായി.