ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ 4×400 മീറ്റർ മിക്സഡ് റിലെയിൽ സ്വർണം നേടി പോളണ്ട് ടീം. നല്ല പോരാട്ടം കണ്ട റിലെയിൽ പിന്നിൽ നിന്ന് തിരിച്ചു വന്നാണ് പോളണ്ട് ടീം സ്വർണം നേടിയത്. ആദ്യം പുരുഷനും പിന്നീട് രണ്ടു തവണയും സ്ത്രീകളും അവസാനം വീണ്ടും പുരുഷനും എന്ന രീതിയാണ് ടീമുകൾ എല്ലാം റിലെയിൽ സ്വീകരിച്ച രീതി. തുടക്കത്തിൽ നെതർലാണ്ട്, ഡൊമനിക്കൻ റിപ്പബ്ലിക് ടീമുകൾ ആണ് മുന്നിൽ നിന്നത്. ഇടക്ക് പോളണ്ട് ഒപ്പമെത്തിയതോടെ പോരാട്ടം അവർ മൂന്നു പേരുമായി.
അപ്പീൽ നൽകി അയോഗ്യകത ഒഴിവാക്കി എത്തിയ അമേരിക്ക ഒരു ഘട്ടത്തിൽ വളരെ പിന്നിൽ ആയിരുന്നു. എന്നാൽ അവസാന ലാപ്പിൽ അമേരിക്ക മികച്ച മുന്നേറ്റം നടത്തിയെങ്കിലും അവർക്ക് വെങ്കലം മാത്രമാണ് നേടാൻ ആയത്. 3 മിനിറ്റ് 9.87 സെക്കന്റിൽ പോളണ്ട് ഒന്നാമത് എത്തിയപ്പോൾ മൂന്നു മിനിറ്റ് 10.21 സെക്കന്റ് കുറിച്ച ഡൊമനിക്കൻ റിപ്പബ്ലിക് വെള്ളി മെഡൽ ഉറപ്പിച്ചു. മൂന്നു മിനിറ്റ് 10.22 സെക്കന്റിൽ വളരെ നേരിയ വ്യത്യാസത്തിൽ മൂന്നാമത് ആയ അമേരിക്കക്ക് ഏതാണ്ട് ഉറപ്പിച്ച സ്വർണമാണ് പോളണ്ടിന് മുന്നിൽ നഷ്ടമാവുന്നത്.