ഈജിപ്തിനെ തോൽപ്പിച്ച് ബ്രസീൽ ഒളിമ്പിക് ഫുട്ബോൾ സെമി ഫൈനലിൽ

Img 20210731 180252

ബ്രസീൽ ഫുട്ബോൾ ടീം ഒളിമ്പിക്സിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ഈജിപ്തിനെ തോൽപ്പിച്ച് ബ്രസീൽ സെമി ഫൈനലിലേക്ക് കടന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായുരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ 37ആം മിനുട്ടിൽ മാത്യു കുൻഹ ആണ് ബ്രസീലിനായി ഗോൾ നേടിയത്. റിച്ചാർലിസൺ ആണ് ഗോൾ ഒരുക്കിയത്.

സെമിയിൽ മെക്സിക്കോയെ ആകും ബ്രസീൽ നേരിടുക. ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് മെക്സിക്കോ സെമിയിൽ എത്തിയത്. മറ്റൊരു സെമിയിൽ ജപ്പാൻ സ്പെയിനെയും നേരിടും. ഓഗസ്റ്റ് 3ന് ആണ് സെമി ഫൈനലുകൾ നടക്കുക.

Previous articleബ്രിട്ടനോട് തോല്‍വിയേറ്റ് വാങ്ങി അയര്‍ലണ്ട്, നാലാം സ്ഥാനക്കാരായി ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യ
Next article4×400 മീറ്റർ മിക്സഡ് റിലെയിൽ സ്വർണം നേടി പോളണ്ട് ടീം