ആർച്ചറി ലോകകപ്പിൽ വീണ്ടും സ്വർണ്ണം നേടി ഇന്ത്യൻ സംഘം

20220521 155658

ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ നടക്കുന്ന ആർച്ചറി വേൾഡ് കപ്പിൽ ൽ ഇന്ത്യൻ പുരുഷ കോമ്പൗണ്ട് ആർച്ചറി ടീം സ്വർണം നേടി. അഭിഷേക് വർമ, അമൻ സെയ്‌നി, രജത് ചൗഹാൻ എന്നിവരടങ്ങുന്ന ടീം ആണ് സ്വർണ്ണം നേടിയത്‌. അവരുടെ തുടർച്ചയായ രണ്ടാം ലോകകപ്പ് സ്വർണമാണിത്. ഫ്രാൻസിനെ രണ്ട് പോയിന്റുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ തന്നെ ഒരു പോയിന്റിന് മറികടന്നായിരുന്നു ഇതേ ടീമിന്റെ സ്വർണ്ണ നേട്ടം.

Previous articleപ്രീമിയർ ലീഗിലെ മികച്ച യുവതാരമായി ഫിൽ ഫോഡൻ
Next articleഫെർണാണ്ടീനോ സിറ്റി വിടും, ഇനി ബ്രസീലിൽ