ഫെർണാണ്ടീനോ സിറ്റി വിടും, ഇനി ബ്രസീലിൽ

Img 20220521 160749

ഈ സീസൺ അവസാനത്തോടെ മാഞ്ചസ്റ്റർ സിറ്റി വിടും എന്ന് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ മിഡ്ഫീൽഡർ ഫെർണാണ്ടീനോ ഇനി സിറ്റിയിൽ കരാർ പുതുക്കില്ല. താരം ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് പെപ് ഗ്വാർഡിയോളയും വ്യക്തമാക്കി. നേരത്തെ ഫെർണാണ്ടീനോയും താൻ ക്ലബ് വിടും എന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ ഫെർണാണ്ടീനോ ശ്രമിച്ചിരുന്നു എങ്കിലും പെപിന്റെ ആവശ്യ പ്രകാരം താരം ക്ലബിൽ തന്നെ തുടരുകയായിരുന്നു.

37കാരാനാണ് ഇപ്പോൾ ക്ലബിന്റെ ക്യാപ്റ്റനും. 2013ൽ ആയിരുന്നു ഫെർണാണ്ടീനോ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. ഇതുവരെ മുന്നൂറോളം മത്സരങ്ങൾ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചു. സിറ്റിക്ക് ഒപ്പം നാലു ലീഗ് കിരീടം ഉൾപ്പെടെ 11 വലിയ കിരീടങ്ങൾ താരം നേടിയിരുന്നു. ഇനി ബ്രസീലിൽ ആകും ഫെർണാണ്ടീനോ കളിക്കുക. ബ്രസീലിയൻ ക്ലബായ അത്ലറ്റിക്കോ പരനെൻസുമായി ഫെർണാണ്ടീനോ നടത്തുന്ന ചർച്ചകൾ അവസാന ഘട്ടത്തിലാണ്.