സുമിത് നഗാൽ ഒളിമ്പിക്സിന് യോഗ്യത നേടി

ടോക്കിയോ ഒളിമ്പിക്സിൽ ടെന്നീസിൽ നിന്ന് വീണ്ടും താരങ്ങള്‍ പിന്മാറിയപ്പോള്‍ യോഗ്യത നേടി സുമിത് നഗാല്‍. നിലവില്‍ എടിപി റാങ്കിംഗിൽ 154ാം സ്ഥാനത്തുള്ള നഗാൽ ഐടിഎഫ് പുറത്ത് വിട്ട ആദ്യ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നില്ല. എന്നാല്‍ ഐടിഎഫിന് മറുപടി നല്‍കുന്നതിന് മുമ്പ് നഗാലിൽ നിന്ന് ഒരു ഉറപ്പ് ലഭിയ്ക്കുവാനായി താരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസ്സിയേഷന്‍ സെക്രട്ടറി ജനറൽ അനിൽ ധുപാര്‍ അറിയിച്ചത്.

ഈ ആഴ്ച ഹാംബര്‍ഗ് ഓപ്പണിൽ താരം പ്രധാന ഡ്രോയ്ക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ താരം പുറത്തായി. ഒളിമ്പിക്സിൽ ടെന്നീസ് മത്സരങ്ങള്‍ ജൂലൈ 24 മുതൽ ഓഗസ്റ്റ് 1 വരെ നടക്കും.