ആധികാരികം ബംഗ്ലാദേശ്, ഷാക്കിബിന്റെ അഞ്ച് വിക്കറ്റിന്റെ ബലത്തിൽ 155 റൺസ് വിജയം

Shakibalhasan

സിംബാബ്‍വേയെ 121 റൺസിന് പുറത്താക്കി 155 റൺസിന്റെ കൂറ്റന്‍ ജയം നേടി ബംഗ്ലാദേശ്. 276 റൺസ് ചേസ് ചെയ്തിറങ്ങിയ സിംബാബ്‍വേ നിരയിൽ 54 റൺസ് നേടിയ റെഗിസ് ചകാബ്‍വ മാത്രമാണ് തിളങ്ങിയത്. അഞ്ച് വിക്കറ്റ് നേടിയ ഷാക്കിബ് അല്‍ ഹസന്‍ ആണ് സിംബാബ്‍വേയുടെ കഥകഴിച്ചത്. 24 റൺസ് നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയിലര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോരര്‍.

നേരത്തെ ലിറ്റൺ ദാസ്(102), അഫിഫ് ഹൊസൈന്‍(45), മഹമ്മുദുള്ള(33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് സിംബാബ്‍വേയ്ക്കെതിരെ 276 റൺസ് നേടുവാന്‍ ബംഗ്ലാദേശിന് സാധിച്ചത്.