ഒയർസബാലിന്റെ ഗോളിൽ സ്‌പെയിന് വിജയം

20210725 195225

ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിൽ ഗ്രൂപ്പ് സിയിൽ ഇന്ന് നടന്ന പോരാട്ടത്തിൽ സ്‌പെയിൻ വിജയിച്ചു. ഇന്ന് ഓസ്‌ട്രേലിയയെ നേരിട്ട സ്‌പെയിൻ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. സ്പിയിന്റെ ആദ്യ വിജയമണിത്. ആദ്യ മത്സരത്തിൽ അവർ ഈജിപ്തിനോട് സമനില വഴങ്ങിയിരുന്നു. ഇന്ന് മത്സരത്തിന്റെ 81ആം മിനുട്ടിൽ ആണ് സ്‌പെയിൻ വിജയ ഗോൾ നേടിയത്. ഒയർസബാൽ ആണ് വിജയഗോൾ നേടിയത്. ഗോൾ ഒരുക്കിയത് സബ്ബായി എത്തിയ റയൽ മാഡ്രിഡ് താരം അസൻസിയോ ആയിരുന്നു. പെദ്രി,ഗർസിയ എന്ന തുടങ്ങി മികച്ച ടീമുമായായിരുന്നു സ്‌പെയിൻ ഇന്ന് കളത്തിൽ ഇറങ്ങിയത്.

ഈ വിജയത്തോടെ നാലു പോയിന്റുമായി സ്‌പെയിൻ ഒന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ സ്‌പെയിൻ അർജന്റീനയെ നേരിടും. 3 പോയിന്റുള്ള ഓസ്ട്രേലിയ്ക്ക് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഈജിപ്ത് ആകും എതിരാളികൾ.

Previous articleപൃഥ്വി ഷായും വരുൺ ചക്രവര്‍ത്തിയും അരങ്ങേറ്റം നടത്തുന്നു, ടോസ് അറിയാം
Next articleലിവർപൂൾ ആരാധകരെ വിമർശിച്ച് വൈനാൽദം