ലിവർപൂൾ ആരാധകരെ വിമർശിച്ച് വൈനാൽദം

20210725 192631

ലിവർപൂൾ ക്ലബ്ബുമായി വേർപിരിഞ്ഞ് പി എസ് ജിയിലേക്ക് എത്തിയ മധ്യനിര താരം വൈനാൽദം ലിവർപൂൾ ആരാധകർക്ക് എതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ്. ലിവർപൂൾ ആരാധകർ തന്നെ നിരന്തരം സാമൂഹിക മാധ്യമങ്ങളിൽ വേട്ടയടിയിരുന്നു എന്നാണ് വൈനൽദം പറഞ്ഞത്. സ്റ്റേഡിയത്തിൽ വന്നു കളി കാണുന്ന ആരാധകരും സാമൂഹിക മാധ്യമങ്ങളിൽ ഉള്ള ആരാധകരും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നു വൈനൽദം പറഞ്ഞു. മത്സരം വിജയിക്കുമ്പോൾ എല്ലാവരും നല്ലതാണ്. എന്നാൽ പരാജയപ്പെട്ടാൽ ലിവർപൂൾ ആരാധകർ എല്ലാ ഉത്തരവാദിത്തവും തന്റെ തലയിലാണ് ഇടാർ എന്നും വൈനൽദം പറഞ്ഞു.

വിമരസനങ്ങൾ അല്ല എന്നും വേട്ടയാടൽ ആണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. താൻ ലിവർപൂളിൽ പുതിയ കരാർ ഒപ്പുവെക്കാതിരുന്നപ്പോഴും ആരാധകർ തനിക്ക് എതിരെ രംഗത്ത് എത്തി. താൻ തന്റെ എല്ലാം കൊടുത്ത് കളിച്ചിട്ടും താൻ ആത്മാർത്ഥമായി കളിക്കുന്നില്ല എന്നാണ് അവർ പറയുന്നത്. ടീമിന് വേണ്ടി ഇങ്ങനെ പ്രകടനങ്ങൾ നടത്താൻ ആയി എത്ര മാത്രം അണിയറയിൽ ശ്രമിക്കുന്നുണ്ട് എന്ന ആരും അറിയുന്നില്ല എന്നും വൈനൽദം പറഞ്ഞു.

Previous articleഒയർസബാലിന്റെ ഗോളിൽ സ്‌പെയിന് വിജയം
Next articleആവേശപോരാട്ടത്തിൽ അവസാന ഓവറിൽ വിജയം കുറിച്ച് ബംഗ്ലാദേശ്, പൊരുതി വീണ് സിംബാബ്‍വേ