പൃഥ്വി ഷായും വരുൺ ചക്രവര്‍ത്തിയും അരങ്ങേറ്റം നടത്തുന്നു, ടോസ് അറിയാം

Prithvishaw

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പരയിൽ അരങ്ങേറ്റം നടത്തി ഇന്ത്യന്‍ താരങ്ങളായ പൃഥ്വി ഷായും വരുൺ ചക്രവര്‍ത്തിയും. ഇന്ന് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കന്‍ നിരയിലും രണ്ട് അരങ്ങേറ്റക്കാരുണ്ട്. ഏകദിന പരമ്പര 2-1ന് ഇന്ത്യ വിജയിച്ചിരുന്നുവെങ്കിലും അവസാന മത്സരത്തിൽ വിജയം നേടാനായതിന്റെ ആത്മ വിശ്വാസം ലങ്കന്‍ നിരയ്ക്കുണ്ടാകും.

ഇന്ത്യ : Shikhar Dhawan(c), Prithvi Shaw, Ishan Kishan, Suryakumar Yadav, Sanju Samson(w), Hardik Pandya, Krunal Pandya, Deepak Chahar, Bhuvneshwar Kumar, Yuzvendra Chahal, Varun Chakravarthy

ശ്രീലങ്ക : Avishka Fernando, Minod Bhanuka(w), Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Ashen Bandara, Wanindu Hasaranga, Chamika Karunaratne, Isuru Udana, Akila Dananjaya, Dushmantha Chameera

 

Previous articleഒളിമ്പിക്സ് സെയിലിങിൽ ഇന്ത്യക്ക് ആയി ഇറങ്ങിയ ആദ്യ വനിതാ താരമായി നേത്ര കുമനൻ
Next articleഒയർസബാലിന്റെ ഗോളിൽ സ്‌പെയിന് വിജയം