ഒളിമ്പിക് ചരിത്രത്തിലെ ആദ്യ 3×3 ബാസ്‌ക്കറ്റ് ബോൾ സ്വർണം ലാത്വിയക്ക്, വനിതകളിൽ അമേരിക്ക ജേതാക്കൾ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ബാസ്‌ക്കറ്റ് ബോളിന്റെ ചെറിയ പതിപ്പ് ആയ 3×3 ബാസ്‌ക്കറ്റ് ബോളിൽ ചരിത്രത്തിലെ ആദ്യ സ്വർണം നേടി ലാത്വിയ. ഒരു ടീമിൽ 3 പേർ ഒരേസമയം ഉറങ്ങുന്ന ഒരു ബാസ്‌ക്കറ്റ് മാത്രമുള്ള കളിയാണ് 3×3 ബാസ്‌ക്കറ്റ് ബോൾ. ലോകത്ത് സമീപകാലത്ത് വലിയ പ്രചാരം ലഭിക്കുന്ന ഇനം ഈ വർഷം ആണ് ഒളിമ്പിക്‌സിൽ ഇടം പിടിച്ചത്. ഈ ഇനത്തിൽ ആണ് ലാത്വിയ സ്വർണം നേടിയത്. ഫൈനലിൽ റഷ്യൻ ഒളിമ്പിക് കമ്മിറ്റി ടീമിനെ 21-18 നു ആണ് ലാത്വിയ മറികടന്നത്.Screenshot 20210728 232710

ബെൽജിയത്തെ 21-10 നു തകർത്ത സെർബിയ ആണ് ഇതിൽ വെങ്കലം നേടിയത്. 3×3 ബാസ്‌ക്കറ്റ് ബോളിൽ ബാസ്‌ക്കറ്റ് ബോളിലെ പരമ്പരാഗത ശക്തിയായ അമേരിക്ക കന്നി സ്വർണ മെഡൽ നേടി. റഷ്യൻ അത്ലറ്റിക് കമ്മിറ്റി ടീമിൽ നിന്നു കടുത്ത പോരാട്ടം നേരിട്ട അവർ 18-15 നു ആണ് ഫൈനലിൽ ജയം കണ്ടത്. ഫ്രാൻസിനെ അതിലും ആവേശകരമായ കടുത്ത പോരാട്ടത്തിൽ 16-14 നു വീഴ്ത്തിയ ചൈന ആണ് ഇതിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്.