ബ്രസീലിന് ഐവറി കോസ്റ്റിനെതിരെ സമനില

20210725 191244

ഒളിമ്പിക്‌സ് പുരുഷ ഫുട്‌ബോളിൽ ഐവറി കോസ്റ്റിനോട് ബ്രസീലിനു സമനില. ഗോൾരഹിതമായാണ് മത്സരം അവസാനിച്ചത്. തുടക്കത്തിൽ തന്നെ ഒരു ചുവപ്പ് കാർഡ് ബ്രസീലിനെ 10പേരാക്കി ചുരുക്കി. ഡഗ്ളസ് ലൂയിസ് ആണ് ചുവപ്പ് കാർഡ് കണ്ടത്. പക്ഷെ ആ ഒരാളുടെ നേട്ടം മുതലെടുക്കാൻ ഐവറി കോസ്റ്റിനായില്ല. രണ്ടാം പകുതിയിൽ ഐവറി കോസ്റ്റിനും ചുവപ്പ് കാർഡ് കിട്ടായതോടെ കളി ഒരുപോലെ ആയി. ഈ സമനിലയോടെ ഇരു ടീമുകളും 4 പോയിന്റിൽ നിൽക്കുകയാണ്. ബ്രസീൽ ആദ്യ മത്സരത്തിൽ ജർമനിയെ പരാജയെപ്പടുത്തിയിരുന്നു. ഈ 4 പോയിന്റ് മതിയാകും രണ്ടു ടീമുകൾക്കും ക്വാർട്ടറിൽ എത്താൻ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സൗദി അറേബ്യയെ ജർമ്മനി തോൽപിച്ചു. ജർമ്മനി മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ്. അവസാന മത്സരത്തിൽ ജർമ്മനി ഐവറി കോസ്റ്റിനെയും ബ്രസീൽ സൗദി അറേബ്യയെയും നേരിടും.

Previous articleഐപിഎൽ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ട് ബിസിസിഐ, മുംബൈ ചെന്നൈ പോരാട്ടത്തോടെ ദുബായ് ലെഗ് ആരംഭിക്കും
Next articleഒളിമ്പിക്സ് സെയിലിങിൽ ഇന്ത്യക്ക് ആയി ഇറങ്ങിയ ആദ്യ വനിതാ താരമായി നേത്ര കുമനൻ