ഒളിമ്പിക്സ് സെയിലിങിൽ ഇന്ത്യക്ക് ആയി ഇറങ്ങിയ ആദ്യ വനിതാ താരമായി നേത്ര കുമനൻ

Fb Img 1627218842816

ഒളിമ്പിക്സ് സെയിലിങിൽ ഇന്ത്യക്ക് ആയി ഇറങ്ങിയ ആദ്യ വനിതാ താരമായി നേത്ര കുമനൻ മാറി. ഇന്നത്തെ റേസിന് ശേഷം 27 സ്ഥാനത്ത് ആണ് നേത്ര നിലവിൽ. ഇന്ന് ഇമോഷിമ യാട്ട് റേസിൽ നടന്ന ആദ്യ റേസിൽ 33 മത് ആയാണ് നേത്ര റേസ് അവസാനിപ്പിച്ചത്. രണ്ടാമത്തെ റേസിൽ 16 മത് ആയിട്ടും തുടർന്ന് രണ്ടു റേസിലും ആയി 49 പോയിന്റുകളുമായി നേത്ര 27 സ്ഥാനം സ്വന്തമാക്കി. മൂന്നാം റേസ് നാളെ നടക്കും.

10 യോഗ്യത റേസുകൾക്ക് ശേഷം ആഗസ്റ്റ്‌ 1 നാണ് മെഡലിനായുള്ള ഫൈനൽ റേസുകൾ ആരംഭിക്കുക. പുരുഷന്മാരുടെ സെയിലിങിൽ ലേസർ ഇനത്തിൽ വിഷ്ണു ശരവണൻ ആദ്യ ദിനത്തിന് ശേഷം 14 സ്ഥാനത്ത് ആണ്. പുരുഷന്മാരിൽ ഒരു റേസ് മാത്രം ആണ് നടന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് രണ്ടാം റേസ് നാളത്തേക്ക് മാറ്റി വക്കുക ആയിരുന്നു.

Previous articleബ്രസീലിന് ഐവറി കോസ്റ്റിനെതിരെ സമനില
Next articleപൃഥ്വി ഷായും വരുൺ ചക്രവര്‍ത്തിയും അരങ്ങേറ്റം നടത്തുന്നു, ടോസ് അറിയാം