പത്മശ്രീ ഗൗതം ഗംഭീര്‍, ബജ്രംഗ് പൂനിയയും ഛേത്രിയും ഉള്‍പ്പെടെ എട്ട് കായിക താരങ്ങള്‍ക്കാണ് അവാര്‍ഡ്

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു പത്മ അവാര്‍ഡ്. ഗംഭീറിനു പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. ഇന്ത്യ 70ാം റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്ത ഗംഭീറിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ സുനില്‍ ഛേത്രിയും ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഹരിക ദ്രോണാവാലി(ചെസ്സ്), ശരത് കമാല്‍(ടേബിള്‍ ടെന്നീസ്), ബോംബൈല ദേവി (അമ്പെയ്ത്ത്), പ്രശാന്തി സിംഗ്(ബാസ്കറ്റ്ബോള്‍) എന്നിവര്‍ക്ക് പുറമെ കബഡി താരം അജയ് താക്കൂറിനും അവാര്‍ഡ് ലഭിച്ചു.