ഗോകുലം കേരള എഫ് സി യൂത്ത്- അക്കാദമി സെലക്ഷൻ ട്രയൽസ് മാറ്റിവെച്ചു

- Advertisement -

ഗോകുലം കേരള FC യൂത്ത് അക്കാദമി ടീമുകൾക്ക് വേണ്ടിയുള്ള ഫുട്ബോൾ സെലക്ഷൻ ട്രയൽസ് താൽക്കാലികമായി നീട്ടിവെച്ചു. സുരക്ഷാ കാരണങ്ങൾ കാരണമാണ് ഗോകുലം കേരള എഫ് സി ഇപ്പോൾ ട്രയൽ മാറ്റിവെച്ചിരിക്കുന്നത്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിൽ ആയിരുന്നു ട്രയൽസ് നടത്തേണ്ടത്. എല്ലാ സ്ഥാലങ്ങളിലെയും ട്രയൽസ് താൽക്കാലിമായി നിർത്തി വെക്കുന്നതായി ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു.

പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രയൽസ് ഉണ്ടാകില്ല. ട്രയൽസിന്റെ ആദ്യ ദിനം തന്നെ 3000ൽ അധികം കുട്ടികൾ ട്രയൽസിന് എത്തിയിരുന്നു. ഗോകുലത്തിൻ്റെ അണ്ടർ13, അണ്ടർ 15, അണ്ടർ 18 വിഭാഗങ്ങളിൽ ആയിരുന്നു ട്രയൽസ് നടത്താനിരുന്നത്.

Advertisement