ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ; സെമിയില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി – സായി പോരാട്ടം

- Advertisement -

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി-സായി സെമിഫൈനല്‍. ആവേശകരമായ രണ്ടാം ക്വാര്‍ട്ടറില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് മധ്യപ്രദേശ് ഹോക്കി അക്കാദമി സെമിയിലെത്തിയത്.

ജ്യോതിപാല്‍ വിജയഗോള്‍ നേടി. നിശ്ചിതസമയവും കഴിഞ്ഞ് നടന്ന പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മധ്യപ്രദേശിനെ കീഴടക്കി സായിയും സെമിയിലെത്തി. മധ്യപ്രദേശ് ഹോക്കി അക്കാദമി-സായി സെമി പോരാട്ടം ഈ മാസം എട്ടിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.

Advertisement