ബുഷ്ഫയർ ചാരിറ്റി മത്സരത്തിന്റെ വേദി മാറ്റി

- Advertisement -

ഓസ്ട്രേലിയയിൽ ജനുവരിയിൽ ഉണ്ടായ തീപിടിത്തത്തിന് ഇരയായവർക്ക് വേണ്ടി നടത്താൻ തീരുമാനിച്ച ബുഷ്ഫയർ ചാരിറ്റി മത്സരത്തിന്റെ വേദിമാറ്റി. മെൽബോണിലേക്കാണ് മത്സരത്തിന്റെ വേദി മാറ്റിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ബിഗ്ബാഷ് ഫൈനലിന് മുൻപേ ആദം ഗിൽക്രിസ്റ്റിന്റെയും റിക്കി പോണ്ടിങ്ങിന്റെയും ക്യാപ്റ്റൻസിയിൽ മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ മോശം കാലാവസ്ഥ കാരണം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ചാരിറ്റി മത്സരം നടത്തുന്നത് തുടർന്ന് നടക്കുന്ന ബിഗ് ബാഷ് ഫൈനലിനെ ബാധിക്കുമെന്ന് കണ്ടതിനാലാണ് വേദി മാറ്റാൻ തീരുമാനിച്ചത്.

നേരത്തെ ആദം ഗിൽക്രിസ്റ്റിന് പകരം ഷെയിൻ വോണിനെയായിരുന്നു ക്യാപ്റ്റനായി നിയമിച്ചിരുന്നത്. ആദം ഗിൽക്രിസ്റ്റിന്റെ ടീമിന്റെ പരിശീലകനായി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്‌നും പോണ്ടിങ്ങിന്റെ ടീമിന്റെ പരിശീലകനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെയും നേരത്തെ തീരുമാനിച്ചിരുന്നു. ഇവരെക്കൂടാതെ മുൻ പാകിസ്ഥാൻ താരം വസിം അക്രം, വെസ്റ്റിൻഡീസ് താരങ്ങളായ ബ്രയാൻ ലാറ, കൗർടിനി വാൽഷും മുൻ ഓസ്‌ട്രേലിയൻ താരം ജസ്റ്റിൻ ലാങറും ഈ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertisement