ഇന്ത്യയെ വീഴ്ത്തി നെതര്‍ലാണ്ട്സ് ഫൈനലില്‍, ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ജര്‍മ്മനി

Indianetherlands

വനിത ജൂനിയര്‍ ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് അവസാനം. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യയെ കീഴടക്കി നെതര്‍ലാണ്ട്സും ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് ജര്‍മ്മനിയും ഫൈനലിന് യോഗ്യത നേടി.

ജര്‍മ്മനിയെ ഗ്രൂപ്പ് ഘട്ടത്തിൽ അട്ടിമറിച്ചെത്തിയ ഇന്ത്യയ്ക്ക് എന്നാൽ സെമിയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് നെതര്‍ലാണ്ട്സ് ഇന്ത്യയെ വീഴ്ത്തിയത്.

അതേ സമയം ഇംഗ്ലണ്ടിനെതിരെ ഗോള്‍ മഴ തീര്‍ത്താണ് ജര്‍മ്മനി ഫൈനലിൽ കടന്നത്. എട്ട് ഗോളുകള്‍ ജര്‍മ്മനി നേടിയപ്പോള്‍ ഇംഗ്ലണ്ടിന് ഒരു ഗോള്‍ പോലും മടക്കാനായില്ല.

Previous article413 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം
Next articleമൊഹമ്മദൻസ് പഞ്ചാബിനോട് തോറ്റു, ഗോകുലം കേരളക്ക് സന്തോഷം മാത്രം!!