ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയെ മന്‍പ്രീത് സിംഗ് നയിക്കും

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയെ നയിക്കുക മന്‍പ്രീത് സിംഗ്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ച പിആര്‍ ശ്രീജേഷില്‍ നിന്നാണ് മന്‍പ്രീത് സിംഗിനു ക്യാപ്റ്റന്‍സി ദൗത്യം എത്തുന്നത്. കഴിഞ്ഞ ദിവസം അര്‍ജ്ജുന്‍ അവാര്‍ഡ് സ്വീകരിച്ച താരത്തിനെ തേടി ക്യാപ്റ്റന്‍സി ദൗത്യം ഇന്നാണ് എത്തുന്നത്.

സര്‍ദാര്‍ സിംഗ് വിരമിച്ച ശേഷം ഇന്ത്യയുടെ ആദ്യത്തെ ടൂര്‍ണ്ണമെന്റാണ് 2018 ഏഷ്യന്‍ ഹോക്കി ചാമ്പ്യന്‍സ് ട്രോഫി.