ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീജേഷിന് പകരം മൻപ്രീത് സിങ്ങ് ഇന്ത്യയെ നയിക്കും

അടുത്ത മാസം മസ്കറ്റിൽ വെച്ച് നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ മലയാളി താരം ശ്രീജേഷിന് പകരം മിഡ്ഫീൽഡർ മൻപ്രീത് സിങ്ങ് ടീം ഇന്ത്യയെ നയിക്കും. ഒക്ടോബര് പതിനെട്ടിനാരംഭിക്കുന്ന ചാമ്പ്യൻഷിപ്പിനായുള്ള പതിനെട്ടംഗ ടീമിനെയും ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ മസ്കറ്റിൽ ഇറങ്ങുക.

2016 ൽ മലേഷ്യയിൽ വെച്ച്  പാക്കിസ്ഥാനെ 3-2 പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടമുയർത്തിയത്. ചിൻഗ്ലെൻസന സിംഗ് ആണ് വൈസ് ക്യാപ്റ്റൻ. യുവാക്കളെയും സീസൺടായ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ടീമിനെ കോച്ച് ഹരേന്ദ്ര സിംഗ് ഒരുക്കിയത്. യുവ ഗോള്‍കീപ്പര്‍ കൃഷൻ ബഹാദൂര്‍ പതക്കിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Goalkeepers: PR Sreejesh, Krishan Bahadur Pathak

Defenders: Harmanpreet Singh, Gurinder Singh, Varun Kumar, Kothajit Singh Khadangbam, Surender Kumar, Jarmanpreet Singh, Hardik Singh

Midfielders: Manpreet Singh (Captain), Sumit Nilakanta Sharma Lalit Kumar Upadhyay, Chinglensana Singh Kangujam (Vice Captain)