മലേഷ്യയെ മറികടന്ന് കൊറിയ ഏഷ്യ കപ്പ് ജേതാക്കള്‍

ഏഷ്യ കപ്പ് ഹോക്കി ഫൈനലില്‍ മലേഷ്യയയ്ക്കെതിരെ ഫൈനലില്‍ വിജയം നേടി കൊറിയ. 2-1 എന്ന സ്കോറിനാണ് കൊറിയയുടെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മലേഷ്യയും കൊറിയയും ഏറ്റുമുട്ടിയപ്പോള്‍ 5-4ന് മലേഷ്യയ്ക്കായിരുന്നു വിജയം.

സൂപ്പര്‍ 4ൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ രണ്ട് ഗോള്‍ വീതം ഇരു ടീമുകളും നേടി സമനിലയിൽ പിരിയുകയായിരുന്നു. ഇന്ന് ഫൈനലില്‍ 16ാം മിനുട്ടിൽ ജുംഗ് മാഞ്ജേ കൊറിയയ്ക്ക് ലീഡ് നേടിക്കൊടുത്തപ്പോള്‍ സയ്യദ് ചോളനിലൂടെ മലേഷ്യ ആദ്യ പകുതിയിൽ തന്നെ ഗോള്‍ മടക്കി.

മത്സരം അവസാനിക്കുവാന്‍ എട്ട് മിനുട്ടുള്ളപ്പോള്‍ തായേൽ ഹ്വാംഗ് കൊറിയയുടെ വിജയ ഗോള്‍ നേടി ഏഷ്യ കപ്പ് കിരീടം ഉയര്‍ത്തുവാന്‍ ടീമിനെ സഹായിച്ചു.