മാറ്റിയ ഡി ഷില്യോ യുവന്റസിൽ കരാർ പുതുക്കും

മട്ടിയ ഡി ഷില്യോ യുവന്റസിൽ പുതിയ കരാർ ഒപ്പുവെക്കും. ഒരു പുതിയ മൂന്ന് വർഷത്തെ കരാർ താരം ഒപ്പുവെക്കും എന്നാണ് സൂചന. 29 കാരനായ ഇറ്റാലിയൻ ഫുൾ ബാക്ക് മാസിമിലിയാനോ അല്ലെഗ്രി പരിശീലകനായി തിരികെ എത്തിയത് മുതൽ യുവന്റസിന്റെ മാച്ച് സ്ക്വാഡിലെ സ്ഥിര സാന്നിദ്ധ്യമായി ഡി ഷില്യോ മാറിയിട്ടുണ്ട്. ഒരു സീസൺ മുമ്പ ഒളിമ്പിക് ലിയോണിനൊപ്പം ലോണിൽ ഒരു സീസണോളം താരം ചിലവഴിച്ചിരുന്നു.

ഈ സീസണിൽ 20 സീരി എ മത്സരങ്ങളിൽ ഡി ഷില്യോ കളിച്ചിട്ടുണ്ട്. ഇരു ഭാഗത്തെ ഡിഫൻസിലും കളിക്കാൻ തയ്യാറാണ് ഡിഷില്യോ. ഇറ്റാലിയൻ ഫുൾ ബാക്ക് 2017 ജൂലൈയിൽ മിലാനിൽ നിന്ന് ഏകദേശം 12 മില്യൺ യൂറോയുടെ ഇടപാടിൽ ആണ് യുവന്റസിലേക്ക് എത്തിയത്‌. യുവന്റസിനായി ഇതുവരെ 91 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.