മെഡൽ നേടാനായില്ല, പക്ഷേ അതിലും വലുത് നേടി – ഇന്ത്യന്‍ വനിത ഹോക്കി കോച്ച്

Indiawomen

ബ്രിട്ടനോട് പൊരുതി 3-4 ന് പരാജയപ്പെട്ട ഇന്ത്യന്‍ വനിത ടീമിന്റെ കോച്ച് ഷോര്‍ഡ് മറൈന്‍. പരാജയ ശേഷം തന്റെ ട്വിറ്ററിലൂടെയായിരുന്നു മറൈന്റെ പ്രതികരണം. മെഡൽ നേടുവാന്‍ തന്റെ താരങ്ങള്‍ക്കായില്ലായെന്നത് സത്യം തന്നെ പക്ഷേ അതിലും വലുത് ഈ ടീം നേടിയെന്നാണ് താന്‍ കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Sjoerdmarijne

കോടിക്കണക്കിന് ഇന്ത്യയ്ക്കാര്‍ക്ക് അഭിമാന നിമിഷം നല്‍കുവാന്‍ ഈ ടീമിന് സാധിച്ചു. ലക്ഷക്കണക്കിന് ഇന്ത്യന്‍ പെൺകുട്ടികള്‍ക്ക് അവരുടെ ജീവിതാഭിലാഷവും സ്വപ്നങ്ങളും നേടുവാനുള്ള പ്രഛോദനം ഈ ടീം നല്‍കുമെന്നും ഫലം ലഭിക്കുന്നത് വരെ വിശ്വസിക്കുകയും കഠിന പ്രയത്നവും ചെയ്താൽ എന്തും നേടാനാകുമെന്ന വിശ്വാസം ഈ ടീം ഏവര്‍ക്കും നല്‍കുമെന്ന് പറഞ്ഞ മറൈന്‍ തന്റെ ടീമിന് ലഭിച്ച പിന്തുണയ്ക്ക് ഏവര്‍ക്കും നന്ദി അറിയിച്ചു.

Previous article1992 മുതൽ ഇത് വരെയുള്ള 8 ഒളിമ്പിക്സിലും പങ്കെടുത്തു ചരിത്രം എഴുതി 51 കാരൻ ജീസസ് ഏഞ്ചൽ ഗാർസിയ!
Next articleമെസ്സിയെ കരുവാക്കി ലാ ലീഗയെ ഭീഷണിപ്പെടുത്തുകയാണോ ബാഴ്‌സലോണ ചെയ്യുന്നത്?