സമനിലയില്‍ അവസാനിച്ച് ഇന്ത്യ-ചൈന, ജപ്പാന്‍-ഓസ്ട്രേലിയ മത്സരങ്ങള്‍, ഇന്ത്യയ്ക്ക് ഫൈനലില്‍ എതിരാളികള്‍ ജപ്പാന്‍

ഒളിമ്പിക്സ് തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള വനിത ഹോക്കി ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് നടന്ന അവസാന റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യ ചൈനയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞുവെങ്കിലും അഞ്ച് പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി ഫൈനലിലേക്ക് യോഗ്യത നേടി. നേരത്തെ നടന്ന മത്സരത്തില്‍ ജപ്പാനും ഓസ്ട്രേലിയയും രണ്ട് വീതം ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു.

4 വീതം പോയിന്റുകളുമായി ജപ്പാനും ചൈനയും ഒപ്പം നിന് നു. ഗോള്‍ വ്യത്യാസത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ഇതിനു മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ജപ്പാനായിരുന്ന്. ആ ആനുകൂല്യത്തില്‍ ജപ്പാന്‍ ഫൈനലിലേക്ക് യോഗ്യത നേടി.

Previous articleസുബ്രതോയിൽ ആന്ത്രോത്തിനു സമനില കുരുക്ക്, കട്മത്തിന് ജയം.
Next articleഇന്ത്യയുടെ പുരുഷ ഡബിള്‍സ് കൂട്ടുകെടുകള്‍ അനായാസ ജയം