പാക്കിസ്ഥാനെയും തകര്‍ത്ത് ഇന്ത്യ

- Advertisement -

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിനു പിന്നിലായ ശേഷമാണ് ഇന്ത്യ മൂന്ന് ഗോളുകള്‍ നേടി മത്സരം കീശയിലാക്കിയത്. പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ നേടി പിരിഞ്ഞു. ഫൈനല്‍ വിസില്‍ സമയത്ത് 3-1നായിരുന്നു ഇന്ത്യയുടെ വിജയം.

ആദ്യ മിനുട്ടില്‍ തന്നെ ഇര്‍ഫാന്‍ ജൂനിയര്‍ നേടിയ ഗോളില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. അതിനു ശേഷം ഗോള്‍ മടക്കുവാന്‍ ഇന്ത്യ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും 24ാം മിനുട്ടിലാണ് ഇന്ത്യയ്ക്ക് ഗോള്‍ മടക്കാനായത്. മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതി ആരംഭിച്ച് 3 മിനുട്ടില്‍ മന്‍ദീപ് ഇന്ത്യയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു. 42ാം മിനുട്ടില്‍ ദില്‍പ്രീത് നേടിയ ഗോളില്‍ ഇന്ത്യ മത്സരത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ കൊറിയയെ 2-0 എന്ന സ്കോറിനു പരാജയപ്പെടുത്തി.

Advertisement