ഗോളടിച്ച് സലാ, ലിവർപൂൾ അപരാജിത കുതിപ്പ് തുടരുന്നു

- Advertisement -

പ്രീമിയർ ലീഗിൽ ക്ളോപ്പും സംഘവും അപരാജിത കുതിപ്പ് തുടരുന്നു. മുഹമ്മദ് സലാ നേടിയ ഏക ഗോളിൽ അവർ ഹഡയ്‌സ്ഫീൽഡ് ടൗണിനെ മറികടന്നു.

ലിവർപൂളിന്റെ ശക്തമായ ആക്രമണ നിരക്കെതിരെ മികച്ച തുടക്കമാണ് ഹഡയ്‌സ്ഫീൽഡ് ടൌൺ നേടിയത്. പക്ഷെ 24 ആം മിനുട്ടിൽ ലിവർപൂൾ ഗോൾ കണ്ടെത്തി. ജോ ഗോമസിൽ നിന്ന് പാസ്സ് സ്വീകരിച്ച ശകീരി നൽകിയ പാസ്സ് മികച്ച ഫിനിഷിലൂടെ സലാ വലയിലാക്കി. ഫോമില്ലതെ വിമർശനം നേരിടുന്ന താരത്തിന് ആശ്വാസം നൽകുന്ന ഗോളായി ഇത്. പക്ഷെ പിന്നീട് മികച്ച കൗണ്ടർ അറ്റാകുകളിലൂടെ ഹഡയ്‌സ്ഫീൽഡ് ലിവർപൂൾ പ്രതിരോധത്തെ മറികടക്കാൻ ശ്രമിച്ചു. ചില അവസരങ്ങളിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ക്ളോപ്പിന്റെ ടീം ഗോൾ വഴങ്ങാതിരുന്നത്.

രണ്ടാം പകുതിയിലും ലിവർപൂൾ ആക്രമണ നിരക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല. ഹഡയ്‌സ്ഫീൽഡ് പക്ഷെ ലഭിച്ച അവസരങ്ങൾ മുതലാക്കിയതുമില്ല. കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കേ മുനിയേക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഫിനിഷ് ചെയ്യാനായില്ല. ജയത്തോടെ 23 പൊടിന്റുള്ള ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് ഇതേ പോയിന്റ് തന്നെ ആണെങ്കിലും ഗോൾ വ്യത്യാസത്തിൽ അവരാണ് മുന്നിൽ.

Advertisement