ഒമാനെതിരെ പതിനൊന്ന് ഗോളടിച്ച് ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച തുടക്കം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ 11 ഗോള്‍ ജയം. ഒമാനെതിരെയാണ് ഇന്ത്യയുടെ മികച്ച ജയം. 11-0 എന്ന സ്കോറിനു ഒമാനെ നിഷ്പ്രഭമാക്കി ഇന്ത്യ പകുതിയ സമയത്ത് 4-0നു മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ 7 ഗോള്‍ കൂടി ഇന്ത്യ നേടി.

ലളിത് നേടിയ ഗോളിലൂടെ 17ാം മിനുട്ടില്‍ മാത്രമാണ് ഇന്ത്യ സ്കോറിംഗ് ആരംഭിച്ചത്. ദില്‍പ്രീത് മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ട് ഗോള്‍ നേടി. നിലകണ്ഠ, മന്‍ദീപ്, ഗുര്‍ജന്ത്, ആകാശ്ദീപ്, വരുണ്‍ എന്നിവര്‍ ഓരോ ഗോളും നേടി.

Previous articleപള്‍ട്ടനു തോല്‍വി, ജയം സ്വന്തമാക്കി ഗുജറാത്ത്
Next articleലിന്‍ ഡാനെ കീഴടക്കി കിഡംബി, ഇനി സമീര്‍ വര്‍മ്മയുമായി ക്വാര്‍ട്ടര്‍ പോര്