ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി 2018, ജപ്പാനെ ഇന്ത്യ തകര്‍ത്തത് 9-0നു

- Advertisement -

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി 2018ല്‍ മൂന്നാമത്തെ ജയം തേടി ഇന്ത്യ. ആദ്യ മത്സരത്തില്‍ ഒമാനെയും രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെയും തകര്‍ത്ത് എത്തിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ജപ്പാനെ 9-0നു തകര്‍ത്തെറിയുകയായിരുന്നു. 4ാം മിനുട്ടില്‍ ലലിത് നേടിയ ഗോളിലൂടെ ഇന്ത്യ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. 8ാം മിനുട്ടില്‍ ഗുര്‍ജന്ത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 17, 21 മിനുട്ടുകളില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് നേടിയ ഗോളിലൂടെ ഇന്ത്യ ആദ്യ പകുതിയില്‍ 4-0നു മുന്നിലെത്തുകയായിരുന്നു.

ആകാശ്ദീപ്, കോത്താജിത് എന്നിവര്‍ക്കൊപ്പം മന്‍ദീപ് നേടിയ രണ്ട് ഗോളുകളും ലളിത് ഒരു ഗോള്‍ കൂടി നേടിയതോടെ ഇന്ത്യ 9-0 എന്ന സ്കോറിനു ഇന്ത്യ വിജയം കുറിച്ചത്.

Advertisement