92ആം മിനുട്ടിൽ ഇക്കാർഡി വിജയം എത്തിച്ചു, മിലാൻ ഡെർബി ഇന്ററിനൊപ്പം

- Advertisement -

ഇറ്റലിയിലെ വലിയ ഡർബിയായ മിലാൻ ഡെർബിയിൽ ഇന്റർ മിലാന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ കളിയുടെ അവസാന നിമിഷത്തിലെ ഗോളാണ് ഇന്റർ മിലാൻ എ സി മിലാനെ തോൽപ്പിച്ചത്. പതിവു പോലെ ക്യാപ്റ്റൻ ഇക്കാർഡി തന്നെയാണ് ഇന്നും ഇന്ററിന്റെ രക്ഷകനായത്. 92ആം മിനുട്ടിലാരുന്നു ഇക്കാർഡിയുടെ ഗോൾ.

ഇന്നത്തെ ഗോളോടെ ഇക്കാർഡി അവസാന അഞ്ചു മിലാൻ ഡെർബികളിലും സ്കോർ ചെയ്ത റെക്കോഡിൽ എത്തി. സീരി എയിൽ 104 ഗോളിലുക് ഇക്കാർഡ് ഇന്നത്തെ ഗോളോടെ എത്തി. ഇന്റർ മിലാന്റെ തുടർച്ചയായ ഏഴാം ജയമാണിത്. ലീഗിൽ ഇന്നത്തെ ജയത്തോടെ ഇന്റർ മിലാൻ മൂന്നാം സ്ഥാനത്തും എത്തി. 9 മത്സരങ്ങളിൽ നിന്നായി 19 പോയന്റാണ് ഇന്ററിനുള്ളത്.

Advertisement