ഏഷ്യ കപ്പ്: സൂപ്പര്‍ 4ൽ ഇന്ത്യയ്ക്ക് ഇന്ന് എതിരാളികള്‍ ജപ്പാന്‍

Indiajapanhockey

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് ഇന്ത്യ തങ്ങളുടെ സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിനിറങ്ങും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. പാക്കിസ്ഥാനെ ഗോള്‍ മാര്‍ജിനിൽ പിന്തള്ളിയാണ് ഇന്ത്യ സൂപ്പര്‍ 4ലേക്ക് എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ജപ്പാനോട് 2-5 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം അഞ്ച് മണിയ്ക്കാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും കാണാം. മലേഷ്യയും കൊറിയയുമാണ് സൂപ്പര്‍ 4ലെ മറ്റു ടീമുകള്‍.

Previous articleരാജസ്ഥാനെ വലിയ നേട്ടങ്ങള്‍ ആഗ്രഹിക്കുവാനും അതിൽ വിശ്വസിക്കുവാനും പഠിപ്പിച്ചത് ഷെയിന്‍ വോൺ – ജോസ് ബട്‍ലര്‍
Next articleമൂന്നാം ടി20യിൽ ആശ്വാസ ജയം തേടി ശ്രീലങ്ക, ബാറ്റിംഗ് തിരഞ്ഞെടുത്തു