ജപ്പാനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഓസ്ട്രേലിയയോട് സമനില, ഇന്ന് എതിരാളികള്‍ ചൈന

റെഡി സ്റ്റെഡി ടോക്കിയോ ടൂര്‍ണ്ണമെന്റിന്റെ വനിത വിഭാഗത്തില്‍ ഇന്ന് ഇന്ത്യയുടെ എതിരാളികള്‍ ചൈന. നിലവില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുള്ള ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. മൂന്ന് പോയിന്റുമായി ചൈന രണ്ടാം സ്ഥാനത്ത് സ്ഥിതി ചെയ്യുന്നു. ഇന്ന് ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടക്കാനാകും. ആദ്യ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ ഓസ്ട്രേലിയയോട് 2-2ന് സമനില വഴങ്ങേണ്ടി വരികയായിരുന്നു.

അതേ സമയം ചൈന ആദ്യ മത്സരത്തില്‍ 3-2ന് ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ജപ്പാനോട് 1-2ന് പിന്നില്‍ പോയി. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ-ജപ്പാന്‍ മത്സരത്തില്‍ ജപ്പാന്‍ വിജയിച്ചാല്‍ ഇന്ത്യ ചൈന മത്സരത്തില്‍ നിന്ന് ഒരു ടീമിനെ ഫൈനലിലേക്ക് യോഗ്യത നേടാനാകൂ.

Previous articleസുബ്രതോയിൽ ജയം കണ്ട് ആന്ത്രോത്തും അഗത്തിയും
Next articleമിസോറാം സ്ട്രൈക്കർ ഗോകുലം കേരള എഫ് സിയിൽ